തെലുങ്ക് റൊമാന്റിക് ചിത്രം ‘ലൗ സ്റ്റോറി’ ഏപ്രിൽ 2ന് റിലീസ്

നാഗ ചൈതന്യ, സായി പല്ലവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകൻ ശേഖർ കമ്മുല സംവിധാനം ചെയ്ത തെലുങ്ക് റൊമാന്റിക് ചിത്രമാണ് ‘ലൗ സ്റ്റോറി’. റാവു രമേശ്, പോസാനി കൃഷ്ണ മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. പവൻ സി.എച്ച് ആണ് ചിത്രത്തിന് വേണ്ടി സംഗീതം രചിച്ചത്.

ശ്രീ വെങ്കിടേശ്വര സിനിമാസ് ബാനറിൽ ശ്രീ നാരായണസ് നാരംഗ്, ശ്രീ പി. രാം മോഹൻ റാവു എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സി കുമാർ ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. വെങ്കി മാമയാണ് നാഗ ചൈതന്യ അവസാനമായി അഭിനയിച്ച ചിത്രം. ലൗ സ്റ്റോറി 2020 ഏപ്രിൽ 2 ന് പ്രദർശനത്തിന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!