ഇരുതി സുട്ര്” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നടിപ്പിൻ നായകൻ സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ‘സൂരറൈ പോട്ര്’. സിനിമയിലെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു. കാപ്പാൻ എന്ന ചിത്രത്തിന് ശേഷം സൂര്യ നായകനായി വരുന്ന ചിത്രത്തിൽ മലയാളി താരം അപർണ ബലമുരളിയാണ് നായിക. സൂര്യയുടെ മുപ്പത്തിയെട്ടാമത് സിനിമയാണ് ഇത്. ചിത്രം ഏപ്രിലിൽ പ്രദർശനത്തിന് വരും.
2ഡി എന്റർടൈൻമെന്റ്സും, അടുത്തയിടെ ഓസ്കാർ അവാർഡ് നേടിയ സീഖ്യാ എന്റർടെയ്ൻമെന്റിന്റെ ഗുനീത് മോംഘയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോഹൻ റാവു, പരേഷ് റാവൽ, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിന് വേണ്ടി സംഗീതം രചിച്ചത്.