ബോളിവുഡ് സിനിമയിൽ വിക്കി കൗശല്‍ സര്‍ദാര്‍ ഉദ്ധം സിംഗായി അഭിനയിക്കുന്ന ചിത്രമാണ് ‘സര്‍ദാര്‍ ഉദ്ധം’. ഷൂജിത് സിര്‍കാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ഒക്ടോബര്‍ രണ്ടിനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ സിനിമയുടെ റിലീസ് നീട്ടി വെച്ചതായാണ് പുതിയ റിപ്പോർട്ടുകൾ അറിയിക്കുന്നു.
സര്‍ദാര്‍ ഉദ്ധം അടുത്ത വര്‍ഷം ജനുവരി 15 ന് ആയിരിക്കും തിയറ്ററില്‍ എത്തുക. ചിത്രത്തില്‍ വിക്കി കൗശലിന്റെ ലുക്ക് നേരത്തെ പുറത്തു വിട്ടത് ആരാധകര്‍ക്കിടയില്‍ വൻ ചര്‍ച്ചയായിരുന്നു. ചിരഞ്ജീവിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിനായി വിക്കി കൗശല്‍ തടി കുറച്ചതും വളരെ ഏറെ വാര്‍ത്തയായിരുന്നു.
1919 ലെ ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിള്‍ ഒ ഡ്വിയറെ വെടിവെച്ച് കൊന്നയാളാണ് വിക്കി കൗശല്‍ വേഷമിടുന്ന ഉദ്ധം സിംഗ്. ചിത്രത്തിന്റെ റിലീസ് നീട്ടിയത് കൊറോണ വൈറസിനെ തുടർന്നാണ്