അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ഓ മൈ കടവുളേ’. ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. റിതിക സിംഗ്, അശോക് സെൽവൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
ചിത്രത്തിൽ അതിഥി താരമായി മക്കൾ സെൽവൻ വിജയ് സേതുപതിയും ഉണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് വിധു. എക്സ്സസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ദില്ലി ബാബു ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഫെബ്രുവരി 14ന് പ്രദർശനത്തിന് എത്തിയ ഈ ചിത്രത്തിന് മികച്ച അഭിപ്രായവുമായി മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുകയുമാണ്.