‘ധാരാള പ്രഭു’ ന്യൂ പോസ്റ്റർ

കൃഷ്ണ മാരിമുത്തു സംവിധാനം ചെയ്ത തമിഴ് കോമഡി ചിത്രമാണ് ധാരാള പ്രഭു. ഈ ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ഹാരിഷ് കല്യാൺ നായകനായി വരുന്ന ഈ ചിത്രത്തിൽ ടാന്യ ആണ് നായിക. നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ വിവേകും പ്രധാന വേഷത്തിൽ വരുന്നു. സ്‌ക്രീൻ സീൻ മീഡിയ എന്റർടൈൻമെൻറെ ആണ് ചിത്രം ഒരുക്കിയത്.

സെൽവകുമാർ ചിത്രത്തിൻറെ ഛായാഗ്രഹണം , കൃപാകരൻ എഡിറ്റിംഗ്, കമാൽ പ്രൊഡക്ഷൻ ഡിസൈൻ എന്നിവ ചെയ്യുന്നു. ശുക്ല ദാനം, വന്ധ്യത എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 2012 ലെ ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രമായ വിക്കി ഡോണറിന്റെ ഔദ്യോഗിക റീമേക്കാണിത്. ചിത്രം കഴിഞ്ഞ ദിവസം പ്രദർശനത്തിന് എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!