ചെന്നൈ: രണ്ടു തവണയും റെയ്ഡുകൾ നടത്തിയ ശേഷം നടന് വിജയ്ക്ക് ആദായനികുതി വകുപ്പ് ക്ലീന്‍ ചീറ്റ് നല്കി. ഇതിനു പിന്നാലെയാണ് വിജയ് സിനിമകള്‍ക്ക് വേണ്ടി കൈപ്പറ്റിയ പ്രതിഫലത്തിന്റെ വിവരങ്ങള്‍ പുറത്ത് അറിയിച്ചു കൊണ്ട് നടി ഖുശ്ബു രംഗത്തെത്തിയത്. വിജയ്യുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് ഖുശ്ബു. നികുതി അടയ്ക്കുന്ന കാര്യത്തില്‍ വിജയ് യാതൊരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ലെന്നാണ് ഖുശ്ബു പറയുന്നത്.
ബിഗില്‍, മാസ്റ്റര്‍ എന്നീ ചിത്രങ്ങളുടെ പ്രതിഫലത്തിന് വിജയ് കൃത്യമായി നികുതിയടച്ചിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് ഖുശ്ബു വിവരങ്ങള്‍ പുറത്ത് വിട്ടത്. ബിഗില്‍ എന്ന ചിത്രത്തിന് വിജയ് 50 കോടിയാണ് പ്രതിഫലം വാങ്ങിയത്. പുറത്തിറങ്ങാനിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററിന് 80 കോടിയും വിജയ് വാങ്ങി. എന്നാല്‍ നികുതിയുടെ കാര്യത്തില്‍ വിജയ് ഒരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ലെന്ന് ഖുശ്ബു പറയുന്നു.