തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറാണ് നയൻതാര. താരത്തിന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ളതാണ് റിപ്പോർട്ട്. നയൻതാര വീണ്ടും കന്നഡയില്‍ നായികയാകുന്നുവെന്നതാണ് ഇപ്പോൾ കിട്ടിയ റിപ്പോർട്ടുകൾ പറയുന്നത്.
നേരത്തെ സൂപ്പര്‍ എന്ന കന്നഡ സിനിമയില്‍ നായികയായി നയൻതാര അഭിനയിച്ചിരുന്നു. ഗണ്ഡുഗലി മഡകാരി നായക എന്ന കന്നഡ ചിത്രത്തിലാണ് നയൻതാര പുതുതായി അഭിനയിക്കാൻപോകുന്നത്. ബി എല്‍ വേണുവിന്റെ ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് സിനിമ. ഒരു ആക്ഷൻ ത്രില്ലറായിരിക്കും ഈ ചിത്രം. ദര്ശൻ ആയിരിക്കും നായകനായി വരുന്നത്.