‘നിങ്ങള്‍ വിളിക്കാറുള്ളതു പോലെ നിങ്ങളുടെ മാണിക്യചെമ്പഴുക്ക.’ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറിനെ അഭിനന്ദിച്ച് നടി രഞ്ജിനി രംഗത്ത്,

ലോകവ്യാപകമായി കൊറോണ വൈറസ് പടര്‍ന്നു പിടിച്ചിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തില്‍ സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആരോഗ്യ മന്ത്രി കെ.കെ. ശൈലജയെ അഭിനന്ദിച്ച് നടി രഞ്ജിനി രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലുടെയാണ് താരം മന്ത്രിയെ അഭിനന്ദിച്ച് രംഗത്തെത്തിത്.

രഞ്ജിനിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

നമ്മുടെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറെ ഓര്‍ക്കുമ്പോള്‍ വളരെ അഭിമാനം തോന്നുന്നു. നിപയില്‍ തുടങ്ങി ഏറ്റവും ഒടുവില്‍ ഇതാ കൊറോണ വൈറസ് ബാധ വരെ നാട്ടിലെത്തിയ പല പ്രതിസന്ധികളില്‍ മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ അവര്‍ ശരിക്കും ഒരു ഹീറോ തന്നെയാണ്. എന്റെ സ്വന്തം അനുഭവത്തില്‍ നിന്നും പറഞ്ഞാന്‍ അവര്‍ കുലീനയായ ഒരു വ്യക്തി മാത്രമല്ല, ശരിക്കും ബുദ്ധിമതിയായ സ്ത്രീ കൂടിയാണ്. ഒരുപാട് സ്‌നേഹം. ഇനിയും മുന്നോട് തന്നെ പോകൂ..നിങ്ങള്‍ വിളിക്കാറുള്ളതു പോലെ നിങ്ങളുടെ മാണിക്യചെമ്പഴുക്ക. പ്രതിസന്ധികളില്‍ എന്റെ ഊര്‍ജവും പ്രചോദനവുമാണ് നിങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!