‘ലോകമെങ്ങും മാറുമ്പോള്‍ പഴയതെങ്കിലും പുതിയ ഒരു രീതി..’ കൊറോണക്കെതിരെ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര

ലോകമെമ്പാടും കൊറോണ വൈറസിന്റെ ഭീതിയിലാണ്. ഹസ്‍തദാനം ചെയ്‍തും ആലിംഗനം ചെയ്‍തുമൊക്കെ അഭിവാദ്യം ചെയ്യുന്നത് വേണ്ടെന്ന് വയ്‍ക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ രംഗത്ത് വന്നിരുന്നു. കൊറോണ വ്യാപിക്കുന്നതിന്റെ സാഹചര്യത്തിലായിരുന്നു ഇത്. ആളുകളെ അഭിവാദ്യം ചെയ്യുന്നത് നമസ്‍തെ പറഞ്ഞിട്ട് ആകണമെന്ന് നടി പ്രിയങ്ക ചോപ്ര പറയുന്നു. പല വേദികളിലും താൻ നമസ്‍തെ പറയുന്ന ഫോട്ടോകളുടെ മൊണ്ടാഷും പ്രിയങ്ക ചോപ്ര പങ്കുവെക്കുന്നു.

ലോകമെങ്ങും മാറുമ്പോള്‍ പഴയതെങ്കിലും പുതിയ ഒരു രീതി, ആള്‍ക്കാരെ അഭിവാദ്യം ചെയ്യാൻ എന്നാണ് പ്രിയങ്ക ചോപ്ര എഴുതുന്നത്. എല്ലാവരെയും സുരക്ഷിതരാക്കൂവെന്നും പ്രിയങ്ക ചോപ്ര കുറിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!