കോഴിക്കോടന്‍ ഭാഷയില്‍ തന്റേതായ അഭിനയശൈലി വികസിപ്പിച്ചെടുത്ത നടിയാണ് സുരഭി ലക്ഷ്മി. ‘എം80 മൂസ’ എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ സുരഭി നിരവധി സിനിമയിലും തന്നെ പരസ്യചിത്രങ്ങളിലും തിളങ്ങിനിന്നിട്ടുണ്ട്. ചിത്രത്തിന്റെ പളപളപ്പല്ല അതിനോടുള്ള പാഷനാണ് തന്നെ മോഹിപ്പിച്ചതെന്നു തുറന്നു പറയുന്നു താരം.
സുരഭി ലക്ഷ്മിയുടെ വാക്കുകൾ;
‘സിനിമയിലായാലും ജീവിതത്തിലായാലും അവനവനോടാണ് സത്യസന്ധത വേണ്ടത്. ജീവിതത്തിലും സ്ക്രീനിലും അഭിനയിച്ചഭിനയിച്ച് ഇതിലേതാണ് ജീവിതം ഇതിലേതാണ് സ്ക്രീനിലുള്ളത് എന്ന് മനസിലാവാത്ത രീതിയില്‍ സ്വഭാവം മാറിയപ്പോയവരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നെ മോഹിപ്പിച്ചത് സിനിമയുടെ പളപളപ്പല്ല അതിനോടുള്ള പാഷനാണ്. എന്നെക്കാള്‍ ഇല്ലായ്മ അനുഭവിച്ചവരാണ് എന്റെ കഥാപാത്രങ്ങള്‍. ഇപ്പോഴും നല്ല കഥാപാത്രങ്ങള്‍ കിട്ടാത്തതിന്റെ ഇല്ലായ്മയാണ് ഞാനനുഭവിക്കുന്നത്. ഇഷ്ടപ്പെട്ടു തെരെഞ്ഞെടുത്തതാണ് ഈ യാത്ര. ഇഷ്ടപെട്ട ഒരാളുടെ കൂടെ ഇറങ്ങിപ്പോകും പോലെ തന്നെയാണ് അതും. അങ്ങനെ പോകുമ്ബോള്‍ ഉള്ളിലിരുന്നു ഒരാള്‍ പാടും ‘അപ്പോഴും പറഞ്ഞില്ലേ പോവണ്ടാ പോവണ്ടാ പോവണ്ടാന്നു’ അപ്പോ മറ്റേ പകുതി പാടും ‘കടലിനക്കരെ പോണോരെ കാണാപൊന്നിന് പോണോരെ പോയ് വരുമ്ബോള്‍ എന്ത് കൊണ്ട് വരും’, സുരഭി പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചു.