”സര്‍ഗാത്മകമായ ചില അഭിപ്രായവ്യത്യാസങ്ങളാല്‍ ചിരഞ്ജീവി സാറിന്റെ ചിത്രത്തില്‍ ഭാഗമാകാനാകില്ല”. ചിരഞ്ജീവി ചിത്രത്തിൽ നിന്ന് പിൻമാറി നടി തൃഷ,

സൂപ്പർ താരം ചിരഞ്ജീവി നായകനായെത്തുന്ന പുതിയ ചിത്രമാണ് ആചാര്യ. ഈ ചിത്രത്തില്‍ തൃഷ നായികയായെത്തുന്നു എന്ന വാര്‍ത്ത നേരത്തെ സോഷ്യൽ മീഡിയയിൽ വൻ വർത്തയായിരുന്ന്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ നിന്നും താരം പിന്‍മാറുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. തൃഷ തന്നെയാണ് തന്റെ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

തുടക്കത്തില്‍ പറഞ്ഞതും ചര്‍ച്ച ചെയ്തതുമായ കാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ വന്നു. സര്‍ഗാത്മകമായ ചില അഭിപ്രായവ്യത്യാസങ്ങളാല്‍ ചിരഞ്ജീവി സാറിന്റെ ചിത്രത്തില്‍ ഭാഗമാകാനാകില്ല. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് എല്ലാ വിജയാശംസകളും – തൃഷ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!