സംവിധായികയായി താരം രമ്യ നമ്പീശൻ,

നടിയായിട്ടും ഗായികയായിട്ടും എല്ലാവർക്കും സുപരിചിതയാണ് രമ്യ നമ്പീശൻ. എന്നാൽ ഇനി സംവിധായികയുടെ റോളിലും. ലിംഗനീതി പ്രമേയമാക്കി രമ്യ നമ്പീശൻ സംവിധാനം ചെയ്ത അൺഹൈഡ് എന്ന ഹ്രസ്വചിത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്. വസ്ത്രത്തിന്റെ പേരിൽ, ലൈംഗികതയുടെ പേരിൽ, … അങ്ങനെ വിവിധ വിഷയങ്ങളിൽ സ്ത്രീകൾ നേരിടുന്ന ചെറുതും വലുതുമായ പ്രശ്നങ്ങളെ കുറിച്ചാണ് രമ്യ ഈ ചിത്രത്തിലൂടെ ചുണ്ടികാണിക്കുന്നത്. ‘ഈ ലോകം എല്ലാവർക്കുമുള്ളതാണ്. നമുക്ക് ഒത്തെരുമിച്ച് ഇതിനെ മനോഹരമാക്കാം. ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ… ‘എന്ന സന്ദേശത്തോട് കൂടിയാണ് ഹ്രസ്വ ചിത്രം അവസാനിക്കുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയതും താരം തന്നെയാണ്. ശ്രിത ശിവദാസും ഈ ചിത്രത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!