ഫറാൻ അക്തര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തൂഫാൻ. ഒരു സ്പോര്‍ട്സ് ചിത്രമാണിത്. സിനിമയിലെ ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഒക്ടോബര്‍ രണ്ടിനായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നായിരുന്നു നേരത്തെ പറഞ്ഞത്. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ റിലീസ് മാറ്റിയതായാണ് പുതിയ റിപ്പോർട്ട്.
തൂഫാന്റെ പുതിയ റിലീസ് തിയ്യതി സെപ്റ്റംബര്‍ 18 ആണ്. തൂഫാനില്‍ ബോക്സിംഗ് താരമായിട്ടാണ് ഫറാൻ അക്തര്‍ വരുന്നത്. രാകേഷ് ഓംപ്രകാശ് മെഹ്റയാണ് ചിത്രം സംവിധാനം. ബോക്സിംഗ് റിംഗിനുള്ളിലെ ഫറാൻ അക്തറിന്റെ ഫോട്ടോകള്‍ നേരത്തെ ആരാധകര്‍ക്കിടയില്‍ വൻ ചര്‍ച്ചയായിരുന്നു. രാകേഷ് ഓംപ്രകാശ് മെഹ്റയുടെ സംവിധാനത്തില്‍ ഫറാൻ അക്തര്‍ മുമ്പ് നായകനായ ഭാഗ് മില്‍ഖ ഭാഗ് എന്ന സിനിമ വൻ ഹിറ്റായിരുന്നു മുന്നേ.ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.