ബോളിവുഡിൽ ആരും ചെയ്യാൻ ഒന്നു മടിക്കുന്ന ഓരോ വേഷവും വളരെ കൂളായി എടുത്ത് പ്രേക്ഷകരുടെ മുന്നിൽ അത് അവതരിപ്പിക്കുന്നതുകൊണ്ട് തന്നെ മിസ്റ്റർ പെർഫെക്ട് എന്ന പട്ടം ആമിർഖാന് മാത്രം സ്വന്തമായിട്ടുള്ളതാണ്. 35 വർഷത്തോളമായി സിനിമാരംഗത്ത് തിളങ്ങിനിൽക്കുന്ന താരത്തിന് ഇന്ന് അൻപത്തിയഞ്ചു വയസ്സ്.
1965 മാര്‍ച്ച് 14നാണ് അമീര്‍ ജനിച്ചത്. ഈ ഇടകാലത്ത് ഇറങ്ങിയ അമീര്ച്ചിത്രങ്ങളെല്ലാം തന്നെ കോടികൾ വാരിയതാണ് . നിരൂപകപ്രശംസയും പ്രേക്ഷകരുടെ മികച്ച പ്രതികരണവും ലഭിച്ച ചിത്രങ്ങളാണ് അമീര്‍ കൈവച്ചതിലേറെയും. അടുത്ത രാജ്യമായ ചൈനയില്‍ അമീര്‍ ചിത്രങ്ങള്‍ക്കെല്ലാം വളരെ ഏറെ സ്വികരണം ലഭിച്ചിട്ടുമുണ്ട് .