മോഹൻ ജി കഥ എഴുതി സംവിധാനം ചെയുന്ന ഏറ്റവും പുതിയ സിനിമയാണ് ’ദ്രൗപദി’. ചിത്രത്തിൻറെ പുതിയ പോസ്റ്റർ എത്തി. ജുബിൻ സംഗീതം രചിക്കുന്ന ചിത്രത്തിൽ പട്ടിനാഥർ, മോഹൻ ജി, മണികന്ദൻ എന്നിവരാണ് വരികൾ എഴുതിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി 28ന് തീയറ്ററുകളിൽ എത്തിയിരുന്നു.
ജിഎം ഫിലിം കോർപ്പറേഷൻ സംഘടിപ്പിക്കുന്ന ക്രൗഡ് ഫണ്ടിംഗ് പ്രോജക്ടാണ് ചിത്രം. രോഹി റിച്ചാർഡ്, ഷീല, കരുണാസ്, നിഷാന്ത്, സൗന്ദര്യ, ലെന, സെഷു, ആരു ബാല, ജീവാ രവി, ഇലങ്കോ, ഗോപിനാഥ്, സുബ്രഹ്മണ്യൻ എന്നിവരാണ് പ്രധാന താരങ്ങൾ.