മനു പാർത്ഥിപൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് കോമഡി ചിത്രമാണ് ‘ടൈം ഇല്ല’. മൊട്ട രാജേന്ദ്രൻ , മനു പാർത്ഥിപൻ, മോണിക്ക എന്നിവർ പ്രധാന താരങ്ങളായി എത്തുന്നു. ചിത്രം കലൈ സിനിമാസിന്റെ ബാനറിൽ കലൈ സെൽവൻ നിർമിക്കുന്നു. ചിത്രത്തിലെ ട്രെയ്ലർ റിലീസ് ചെയ്തു.
കനി രാജൻ, കാർത്തി എന്നിവർ ഒന്നിച്ചാണ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ നിരഞ്ജൻ ആന്റണിയാണ്. എൽ.ജി. ബാല സംഗീത സംവിധാനം രചിക്കുന്ന ചിത്രം മാർച്ച് 20ന് പ്രദർശനത്തിന് വരുന്നു.