“ഭാര്യയുമായി ചേര്‍ന്നുപോകാന്‍ കഴിയില്ലെന്ന് പറഞ്ഞായിരിക്കും അയാള്‍ നിങ്ങളോടുള്ള സംഭാഷണങ്ങള്‍ തുടങ്ങുന്നത്.ഒരിക്കലും വിവാഹിതനായ ഒരാളുമായി ബന്ധം സ്ഥാപിക്കരുത്,” വെളിപ്പെടുത്തലുമായി നീന ഗുപ്ത

തന്റെ ജീവിതത്തില്‍ നിന്ന് താന്‍ പഠിച്ച വലിയ ഒരു പാഠം ആരാധകരുമായി ഷെയർ ചെയ്തിരിക്കുകയാണ്. ബോളിവുഡ് താരം നീന ഗുപ്ത. തന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ളതും മറ്റാരുടെയും ജീവിതത്തില്‍ ഇനി സംഭിവിക്കരുതെന്ന് കരുതുന്നതുമായ ഒരു കാര്യമാണ് താരം ഇന്‍സ്റ്റ​ഗ്രാം പേജില്‍ വിഡിയോ ആയി നീന ഷെയർ ചെയുന്നത്. വിവാഹിതനായ ഒരാളുമായി പ്രണയബന്ധത്തിലാകുന്നതിനെ എതിര്‍ത്തുകൊണ്ടുള്ളതാണ് ഈ വിഡിയോ.

‘സച്ച്‌ കഹൂന്‍ തോ'(ഉള്ളത് ഉള്ളതു പോലെ പറയുക) എന്ന പേരിലാണ് നീന ഗുപ്ത ഇന്‍സ്റ്റഗ്രാമില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. തനിക്ക് ഈ പ്രാവിശ്യം ചില സത്യങ്ങള്‍ വെളിപ്പെടുത്താനുണ്ട് എന്ന് പറഞ്ഞാണ് നീനയുടെ വിഡിയോ തുടങ്ങുന്നത്.

നീന ഗുപ്തയുടെ വാക്കുകൾ;

“ഭാര്യയുമായി ചേര്‍ന്നുപോകാന്‍ കഴിയില്ലെന്ന് പറഞ്ഞായിരിക്കും അയാള്‍ നിങ്ങളോടുള്ള സംഭാഷണങ്ങള്‍ തുടങ്ങുന്നത്. സാവധാനം നിങ്ങള്‍ക്ക് അയാളോട് പ്രണയം തോന്നിത്തുടങ്ങും. വിവാഹിതനായതുകൊണ്ടുതന്നെ എന്തുകൊണ്ട് ബന്ധം വേര്‍പിരിഞ്ഞുകൂടാ എന്ന് നിങ്ങള്‍ അയാളോട് ചോദിക്കും. കുറച്ചുകൂടെ കാത്തിരിക്കൂ എന്നായിരിക്കും മറുപടി. ചില സമയങ്ങളിള്‍ മക്കളുടെ കാര്യം പറഞ്ഞ് ഒഴിഞ്ഞുമാറും. പിന്നീട് നിങ്ങള്‍ ഒന്നിച്ച്‌ യാത്രകള്‍ പോകും ആരുമറിയാതെ കൂടിക്കാഴ്ചകള്‍ നടത്തും പക്ഷെ എപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് കള്ളം പറയേണ്ടി വരുന്നത് അയാള്‍ക്ക് ബുദ്ധിമുട്ടായി തുടങ്ങും. പിന്നെ നിങ്ങല്‍ക്ക് ഒരു രാത്രി ഒന്നിച്ചായിരിക്കണമെന്ന് തോന്നും. അതുകഴിഞ്ഞ് കൂടുതല്‍ രാത്രികള്‍ ഒന്നിച്ച്‌ വേണമെന്നാകും. അതുകൊണ്ടുതന്നെ നിങ്ങള്‍ അയാളെ വേര്‍പിരിയലിന് നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. എന്നാല്‍ അതത്ര എളുപ്പമല്ല എന്നായിരിക്കും മറുപടി കിട്ടുക. ബാങ്ക് അക്കൗണ്ട്, വസ്തു… തുടങ്ങി ഒട്ടേറെ കാരണങ്ങള്‍ നിരത്തും. ഇതെല്ലാം കേള്‍ക്കുമ്ബോള്‍ നിങ്ങള്‍ക്ക് നിരാശയാകും. ഒടുവില്‍ അയാളെ വിട്ടുപിരിയാന്‍ നിങ്ങള്‍ക്ക് തോന്നിത്തുടങ്ങും. ഇത് പറയുമ്പോൾ അയാള്‍ മോശമായി പ്രതികരിക്കും. പിന്നെ നിങ്ങള്‍ എന്ത് ചെയ്യാനാണ്?.”

“ഉള്ളത് പറയട്ടെ, ഒരിക്കലും വിവാഹിതനായ ഒരാളുമായി ബന്ധം സ്ഥാപിക്കരുത്,” എന്നു പറഞ്ഞുകൊണ്ടാണ് നീന ഗുപ്ത വീഡിയോ നിർത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!