സൂപ്പർ ഹിറ്റ് ചിത്രം കൈതിക്കു ശേഷം ലോകേഷ് കനകരാജ് നിർമിക്കുന്ന വിജയ് ചിത്രമാണ് ‘മാസ്റ്റര്‍’. ചിത്രത്തിലെ മൂന്നാമത്തെ ലിറിക്കൽ വീഡിയോ സോങ് എത്തി. വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്ജുന് ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്, വിജെ രമ്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അനിരുദ്ധ് രവിചന്ദര്‍ സംഗീതം, ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സത്യന് സൂര്യനാണ്. ഡല്‍ഹി, കര്‍ണാടക, ചെന്നൈ എന്നിവിടങ്ങളാണ് ഷൂട്ടിംഗ് ലൊക്കേഷനുകള്‍.
വിദ്യാഭ്യസ രംഗത്തെ അഴിമതിയെ ചൂണ്ടിക്കാണിച്ചാണ് ചിത്രം ഒരുക്കിയത്, ചിത്രത്തില്‍ ഒരു പ്രൊഫസറുടെ വേഷത്തിലാകും വിജയ് വരുന്നതെന്നാണ് പറയുന്നത്. വിജയ് സേതുപതിയും വിജയിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ്.