‘തപ്പഡ്’ ബോളിവുഡ് ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം എത്തി

അനുഭവ് സിൻഹ സംവിധാനം ചെയ്ത് ‘തപ്‌സി പന്നു ‘നായികയായി വരുന്ന ബോളിവുഡ് ചിത്രമാണ് ‘തപ്പഡ്’. ഭർത്താവ് തല്ലിയപ്പോൾ വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ഒരു സ്ത്രീയുടെ കഥയാണ് ഇതിൽ പറയുന്നത്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം എത്തി.

രത്‌ന പഥക് ഷാ, തൻവി അസ്മി, ദിയ മിർസ, രാം കപൂർ, കുമുദ് മിശ്ര, നിധി ഉത്തം, മാനവ്, ഗ്രേസി ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2018 ലെ മുൽക്ക് എന്ന ചിത്രത്തിന് ശേഷം തപ്‌സി പന്നു, സംവിധായകൻ അനുഭവ് സിൻഹ എന്നിവർ ഒന്നിക്കുന്ന ചിത്രമാണിത്. സൗമിക് ആണ് ക്യാമറ കൈകാര്യം ചെയ്തത്. അനുരാഗ് സംഗീതം ഒരുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!