കുറയെ വർഷങ്ങളായി നീണ്ടുനിന്ന വിലക്ക് മാറിയതിനു പിന്നാലെ ബിഗ്ബജറ്റ് ചിത്രവുമായി സംവിധായകന് വിനയന് വരുന്നു. ശ്രീഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രം, ഒരു ചരിത്ര സിനിമയാണ്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായുള്ള കാസ്റ്റിങ് കോളുമായാണ് അദ്ദേഹം വിവരം അറിയിക്കുന്നത്.
1800 കളിലെ ചരിത്രം പറയുന്ന സിനിമയില്‍ മലയാളത്തില്‍ നിന്നും മാത്രമല്ല, ഇന്ത്യയിലെ ഒരുപാട് വലിയ താരങ്ങള്‍ അഭിനയിക്കുമെന്നാണ് സംവിധായകന് പറയുന്നത്. അഞ്ചു വര്‍ഷത്തിലേറെയായി മനസില്‍ കൊണ്ടു നടക്കുന്ന പ്രൊജെക്റ്റാണിത്. പ്രതിസന്ധി ഘട്ടങ്ങളിലും തങ്ങളുടെ കൂടെയുണ്ടായ ഏവരും ഇപ്പോഴും കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു എന്നും വിനയന് ഫേസ്ബുക്കില്‍ കുറിക്കുന്നു.