“മരട് 357” ഏറ്റവും പുതിയ സ്റ്റിൽ പുറത്തുവിട്ടു

കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചിത്രമാണ് “മരട് 357”. ചിത്രത്തിലെ പുതിയ സ്റ്റിൽ എത്തി. അനൂപ് മേനോനും, ധർമജനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഷീലു എബ്രഹാം, നൂറിന്‍ ഷെറീഫ് എന്നിവരാണ് ചിത്രത്തിലെ നായികമാർ.

ചിത്രത്തിൻറെ കഥയും, തിരക്കഥയും, സംഭാഷണവും ദിനേശ് പള്ളത്താണ്. മരട് ഫ്ലാറ്റിൽ നിന്ന് കുടിയൊഴിക്കപ്പെട്ട 357 കുടുംബത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. മനോജ് കെ ജയൻ, സെന്തില്‍ കൃഷ്ണ, ബൈജു സന്തോഷ്, രഞ്ജി പണിക്കര്‍, അലന്‍സിയര്‍, പ്രേം കുമാര്‍, സാജില്‍, രമേശ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മാറ്റ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരിയും ,സംഗീതം 4 മ്യൂസിക്സും , പശ്ചാത്തല സംഗീതം സാനന്ദ് ജോർജ്ജും ,കലാസംവിധാനം സഹസ് ബാലയും ആണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!