‘നിശബ്‍ദം’ ന്യൂ സ്റ്റിൽ ഇറങ്ങി

നടൻ മാധവനും അനുഷ്ക ഷെട്ടിയും ഒന്നിക്കുന്ന ത്രില്ലര്‍ ചിത്രമാണ് നിശബ്ദം. ഈ ചിത്രത്തിന്റെ പുതിയ സ്റ്റിൽ എത്തി. ഹേമന്ത് മധുകര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിൽ ശാലിനി പാണ്ഡെയും , അഞ്ജലിയും ഉണ്ട്.

 

 

കൊന വെങ്കട്, ഗോപി മോഹൻ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. കാഴ്ചവൈകല്യമുള്ള ആന്തണി എന്ന സെലിബ്രിറ്റി ഗായകനായാണ് ചിത്രത്തിൽ മാധവൻ അഭിനയിക്കുന്നത്. സാക്ഷി എന്ന ഊമയായ ചിത്രകാരിയായാണ് അനുഷ്‌കയുടെ കഥാപാത്രം. വർഷങ്ങൾക്ക് ശേഷമാണ് മാധവനും, അനുഷ്‌കയും ഒന്നിച്ച് അഭിനയിക്കുന്നത്. ചിത്രം ഏപ്രിൽ 2ന് പ്രദർശനത്തിന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!