’ജെഴ്സി’ ; ചിത്രീകരണം മാറ്റിവെച്ചു

നാനി നായകനായി വന്നു സൂപ്പർ ഹിറ്റായി മാറിയ തെലുങ്ക് ചിത്രമാണ് ജേഴ്‌സി. ഇപ്പോൾ ഈ ചിത്രം ഹിന്ദിയിൽ റീമേക് ചെയുന്നു. ഷാഹിദ് കപൂർ ആണ് ചിത്രത്തിൽ നായകനായി വരുന്നത്. ഇപ്പോൾ സിനിമയുടെ ചിത്രീകരണം കോവിഡ് 19 ഭീതിയിൽ നിർത്തി വെച്ചേക്കുകയാണ്. ചണ്ഡീഗഡിൽ നടന്നുകൊണ്ടിരുന്ന ചിത്രീകരണം കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി നിർത്തി.

ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മൃണാൾ താക്കൂർ, പങ്കജ് കപൂർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. ഷാഹിദ് കപൂറിൻറെ കബീർ സിങ് എന്ന ചിത്രവും അർജുൻ റെഡ്ഢി എന്ന തെലുങ്ക് ചിത്രത്തിൻറെ റീമേക് ആണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!