”ജിന്ന്” ചിത്രീകരണം പൂർത്തിയായി

സിദ്ധാർത്ഥ് ഭരതൻ ഒരു ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജിന്ന്’. സൗബിൻ നായകനായി എത്തുന്ന ഈ ചിത്രത്തിൽ രജീഷ വിജയൻ ആണ് നായിക ആയി എത്തുന്നത്. ചിത്രത്തിൻറെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിൻറെ കഥ തിരക്കഥ സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത് രാജേഷ് ഗോപിനാഥൻ ആണ്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സിദ്ധാർഥ് ഭരതൻ ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിൻറെ നാലാമത്തെ ചിത്രം കൂടിയാണിത്.

കാസർഗോഡിന്റെ അലിഖിതമായ ചില കീഴ് വഴക്കങ്ങൾക്കുകൂടി പ്രാധാന്യത്തോടെ ഒരു സാധാരണക്കാരനായ യുവാവിന്‍റെ കഥയാണ് ചിത്രത്തിൽ കാണിക്കുന്നത്. ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ, തരികിട സാബു, ജാഫർ ഇടുക്കി, കലിംഗശശി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനയതാരങ്ങൾ. നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക എന്നീ ചിത്രങ്ങൾക്ക് ശേഷം സിദ്ധാർഥ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. സ്ട്രെയ്റ്റ് ലൈൻ സിനിമാസ്&ഡി 14 എന്‍റർടൈൻമെന്‍റ്സിന്‍റെ ബാനറിലാണ് ചിത്രം ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!