മലയാള ചിത്രം ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് മാലിക്ക്. ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ വരുന്ന ഈ ചിത്രത്തിലെ നിമിഷ സജയന്റെ പോസ്റ്ററാണ് റിലീസ് ചെയ്തേ. നടൻ ജോജു ജോർജ് ആണ് നിമിഷയുടെ ഈ ലുക്ക് ചിത്രം സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തേ. കണ്ണട ധരിച്ച് അൻപതിൽ കൂടുതൽ പ്രായം തോന്നിക്കുന്ന വേഷവിധാനമാണ് പോസ്റ്ററിൽ ഉള്ളത്.
7 കോടിയോളം മുതൽ മുടക്കിൽ നിർമിക്കുന്ന ഈ ചിത്രത്തിൽ അൻപതു കഴിഞ്ഞ സുലൈമാൻ എന്ന കഥാപാത്രത്തെയാണ് ഫഹദ് ചെയുന്നത്.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് നിർമ്മാണം.
ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, ചന്ദുനാഥ് എന്നിവരും ചിത്രത്തിൽ പ്രധാന താരങ്ങൾ. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ലീ വിറ്റേക്കറാണ് ചിത്രത്തിൽ സംഘട്ടനം ഒരുക്കുന്നത്. ഏപ്രിൽ ചിത്രം തീയേറ്ററിൽ എത്തും.