അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ മലയാള ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച ആന്റണി വര്‍ഗീസ് ആരവം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഷൈന്‍ ടോം ചാക്കോ, ആന്‍ ശീതള്‍ എന്നിവരും ആന്റണിയുടെ കൂടെ ചിത്രത്തിലുണ്ട്. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം ഒരുക്കുന്നത്. ഒ തോമസ് പണിക്കരാണ് നിര്‍മ്മാണം.
ഉണ്ണി ലാലു എന്ന നടനാണ് ലൊക്കേഷനില്‍ നിന്നുമുള്ള സെല്‍ഫികള്‍ ഷെയർ ചെയ്തത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സിനിമ ഒരു റോഡ് മൂവി ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രകാശ് വേലായുധനാണ് ക്യാമറ. സംഗീതം ജേക്സ് ബിജോയ്. ആനപ്പാറയിലെ വേള്‍ഡ്കപ്പ്, ഫാമിലി, മേരീജാന്‍ എന്നീ സിനിമകളാണ് ആന്റണിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന മൂവീസ്.