ഏറ്റവും കൂടുതൽ ഗോസിപ്പിന് ഇരയായ താരങ്ങൾ ആണ് പ്രഭാസും അനുഷ്ക്കയും. ഇരുവരും പ്രണയത്തിലാണെന്നും കല്യാണം കഴിക്കാന്‍ പോവുകയാണെന്നുമുള്ള ന്യൂസുകൾ മാധ്യമത്തിൽ വളരെയേറെ ചർച്ചയായി . തന്റെ വിവാഹം സന്തോഷമുള്ള കാര്യമാണ് അത് നടക്കുമ്പോള്‍ എല്ലാവരെയും അറിയിക്കുമെന്ന് അനുഷ്ക്ക മുന്നേ പറഞ്ഞിരുന്നു. പ്രഭാസുമായി വരുന്ന ഗോസിപ്പുകളെ കുറിച്ച് അനുഷ്ക്ക പറയുകയാണ്.
അനുഷ്ക്കയുടെ വാക്കുകൾ;
”15 വര്‍ഷമായി പ്രഭാസിനെ അറിയാം കൂടാതെ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. ഞങ്ങളുടെ രണ്ടുപേരുടെയും വിവാഹം ഇതുവരെ കഴിയാത്തതും കൊണ്ടും സ്ക്രീനില്‍ മികച്ച ജോഡികളായതു കൊണ്ടുമാണ് ഗോസിപ്പുകള്‍ വരുന്നത്. ഞങ്ങള്‍ക്കിടയില്‍ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അത് എപ്പോഴേ പുറത്തു വന്നേനെ. വികാരങ്ങള്‍ മറച്ചുവെക്കാന്‍ സാധിക്കാത്ത ഒരേ പോലെയുള്ള രണ്ട് വ്യക്തികളാണ് ഞങ്ങള്‍” എന്ന് അനുഷ്ക്ക വ്യക്തമാക്കി.