‘ഫേക്ക് ഫെമിനിസ്റ്റ്’ ട്രോളുകള്‍ക്കെതിരെ ശബ്ദമുയർത്തി ബോളിവുഡ് നടി നേഹ ധൂപിയ. റോഡീസ് റെവല്യൂഷന് എന്ന റിയാലിറ്റി ഷോയെ തുടര്‍ന്നാണ് നേഹക്കെതിരെ ‘ഫേക്ക് ഫെമിനിസ്റ്റ്’ ട്രോളുകള്‍ വന്നത്. റിയാലിറ്റി ഷോക്കിടെ ഒരേ സമയം അഞ്ച് പേരെ പ്രണയിച്ചിരുന്ന തന്റെ കാമുകിയെ തല്ലിയതായി ഒരു മത്സരാര്‍ഥി പറഞ്ഞിരുന്നു. എന്നാല്‍ ഒരേ സമയം അഞ്ച് പേരെ പ്രണയിക്കുന്നത് ആ പെണ്‍കുട്ടിയുടെ ചോയിസാണ് എന്നായിരുന്നു നേഹയുടെ മറുപടി.
”വഞ്ചനയെ ഞാന്‍ പിന്തുണയ്ക്കുന്നില്ല, എന്നെ തെറ്റായി ചിത്രീകരിച്ചത് നിര്‍ഭാഗ്യകരമാണ്…മകളുടെ പേജില്‍ വരെ തെറിവിളിയാണ് ഇത് എനിക്ക് സ്വീകാര്യമല്ല…സ്ത്രീകളുടെ സുരക്ഷക്കായാണ് ഞാന്‍ നിലകൊള്ളുന്നത്…ശാരീരിക പീഡനമോ ആക്രമണമോ സ്വീകാര്യമല്ല എന്ന വസ്തുതയ്ക്കൊപ്പമാണ് ഞാന്‍ നിലകൊള്ളുന്നത്. പുരുഷനായാലും സ്ത്രീയായാലും ഗാര്‍ഹിക പീഡനത്തെക്കുറിച്ച് സ്വയം ബോധവല്‍ക്കരിക്കാന്‍ ആകട്ടെ എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു…നിങ്ങള്‍ ഇരയാണെങ്കില്‍, ദയവായി നിങ്ങള്‍ക്കായി നിലകൊള്ളുക. നിങ്ങള്‍ ഒറ്റക്കല്ല” എന്നാണ് നേഹ പങ്കുവച്ച കുറിപ്പില്‍ ഉള്ളത്.