റിമി ടോമിയുടെ അമ്മയുമായുള്ള സൗഹൃദത്തെ കുറിച്ച് നടിയും അവതാരകയും ഗായികയുമായ കൃഷ്ണ പ്രഭ പറയുന്നു. മഴവിൽ മനോരമയിലെ ജനപ്രിയ പരിപാടിയായ ഒന്നും ഒന്നും മൂന്നിൽ അതിഥിയായെത്തിയതായിരുന്നു കൃഷ്ണ.
റിമി ടോമി എന്ന് പറഞ്ഞാല്‍ ആദ്യം മനസ്സില്‍ വരുന്നത് ഒരേ എനര്‍ജിയോടെ സ്റ്റേജില്‍ പാട്ട് പാടി ഡാന്‍സ് ചെയ്യുന്ന പെണ്‍കുട്ടിയെയാണ്. നിര്‍ത്താതെയുള്ള റിമിയുടെ സംസാരം ആരെയും ബോറടിപ്പിക്കില്ലെന്നാണ് അടുത്തറിയുന്നവര്‍ പറയുന്നത്. പലർക്കും ഗാനമേളയ്ക്കിടെയുള്ള റിമിയുടെ ഈ എനർജിയുടെ രഹസ്യം എന്താണെന്നായിരുന്നു അറിയേണ്ടിയിരുന്നത്. ഇപ്പോഴിതാ ഗാനമേളയ്ക്കിടയില്‍ റിമി എങ്ങനെയാണ് ഇത്രയും എനര്‍ജി സൂക്ഷിക്കുന്നതെന്ന കാര്യത്തെക്കുറിച്ചോര്ത്ത് താനൊരുപാട് അത്ഭുതപ്പെട്ടിരുന്നുവെന്ന് കൃഷ്ണപ്രഭ പറയുന്നു. ആ രഹസ്യം മനസ്സിലാക്കിയതിന് ശേഷം തനിക്ക് റിമിയെ ഒരു വിലയില്ലാതായി എന്നും താരം തമാശ രൂപേണ പറയുന്നു,
റിമിയുടെ വാക്കുകൾ;
‘കഴിഞ്ഞ ദിവസം ഞാൻ അമ്മയെ കാണാനുള്ള മോഹവുമായി വീട്ടിൽ എത്തി. അപ്പോൾ അമ്മ, കൃഷ്ണ പ്രഭയുടെ ‘ജനിക’ എന്ന ഡാൻസ് സ്കൂളിന്റെ ഒന്നാം വാർഷികത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. എന്റെ അമ്മയുടെ ഡാൻസോടെയാണത്രേ പരിപാടി ആരംഭിക്കുന്നത്. അതിനു വേണ്ടി കൃഷ്ണ, അമ്മയെ വിളിച്ചു കൊണ്ടു പോയി. കൃഷ്ണയാണ് എന്റെ അമ്മയെ ഇത്ര വഷളാക്കുന്നത്.
ഒരു പ്രായം കഴിഞ്ഞാൽ പിന്നെ അമ്മമാർ ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നത് വളരെ നല്ലതാണ്. എന്റെ കാര്യത്തിലാണെങ്കിൽ എന്റെ പപ്പ മരിച്ചു പോയി. അമ്മ പിന്നെ ഓരോന്ന് ഓർത്ത് സങ്കടപ്പെട്ടിരിക്കും. അമ്മയ്ക്ക് ഞാൻ ആവശ്യത്തിനു സങ്കടം കൊടുക്കുന്നുണ്ട് എന്നതും ശരിയാണ്. വിഷമങ്ങളിൽ നിന്നൊക്കെ അവരെ മാറ്റിയെടുക്കാൻ ഇത്തരം മാർഗങ്ങൾ ആവശ്യമാണ്’.