സുരേഷ് റെയ്നയ്ക്കും വിക്രം പ്രഭുവിനുമൊപ്പമുള്ള ചിത്രം ഷെയർ ചെയ്തു പ്രിയ നടൻ ദുൽഖർ സൽമാൻ.. ഐപിഎല്‍ ടീമുകളില്‍ താന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിന്റെ വലിയ ആരാധകനാണെന്നും അതിനാല്‍ തന്നെ സുരേഷ് റെയ്നയുമൊത്തുള്ള ഈ കൂടിക്കാഴ്ച ഏറെ പ്രത്യേകതകളുള്ള ഒന്നായിരുന്നെന്നും താരം കുറിച്ച് കൊണ്ട് ഫോട്ടോസ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നു.
ഐപിഎല്‍ ടീമുകളില്‍ താന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ആരാധകനാണ്, അതുകൊണ്ട് ഈ കൂടിക്കാഴ്ച ഏറെ പ്രത്യേകതകളുള്ളതാണ്, റെയ്ന ഏറെ മാന്യനനായ മനുഷ്യനാണ്, താൻ അഭിനയിച്ച ബോളിവുഡ് ചിത്രം ‘സോയ ഫാക്റ്ററി’നെക്കുറിച്ച് വരെ അദ്ദേഹം സംസാരത്തിനിടെ പറഞ്ഞു. തന്നെ അദ്ദേഹത്തിന്റെ ഒരു ഫാൻ ബോയ് ആയി അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിക്കാതിരുന്നതിന് വിക്രം പ്രഭുവിന് നന്ദി, ദുല്‍ഖര്‍ കുറിക്കുന്നു,