വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മാസ്റ്റര്‍’. ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്നലെ നടന്നിരുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചെറിയ രീതിയിലാണ് ഓഡിയോ ലോഞ്ച് നടത്തിയത്. ആദായ നികുതി വകുപ്പിന്റെ റെയ്ഡിനു ശേഷം ആദ്യമായി വിജയ് പൊതു വേദിയില്‍ എത്തുന്നു എന്ന പ്രത്യേകത കൂടി ഇതിനുണ്ടായിരുന്നു.
ചെറുപ്പകാലത്തെ വിജയിയോട് എന്താകും ആവശ്യപ്പെടുക എന്ന് അവതാരകന് ചോദിച്ചു അതിനു മറുപടി ഇതായിരുന്നു, ‘എനിക്ക് എന്റെ പഴയ ജീവിതം തിരികെ വേണം. അത് റെയ്ഡുകളൊന്നുമില്ലാതെ വളരെ സമാധാനപരമായിരുന്നു’ എന്നാണ് വിജയ് നല്‍കിയത്. കറുപ്പ് സ്യൂട്ടും ബ്ലേസറുമണിഞ്ഞായിരുന്നു വിജയ് ചടങ്ങിന് പങ്കെടുത്തത്.