കൊവിഡ് 19 എന്ന കൊറോണ വൈറസ് ലോകമെമ്പാടും പടർന്ന് പിടിക്കുന്ന ഈ സാഹചര്യത്തിൽ സമൂഹത്തിൻ്റെ ഈ അവസ്ഥയെ പറ്റി ഒരു ചിത്രം ഒരുക്കാനൊരുങ്ങുകയാണ് ബോളിവുഡ്. ഇതിൻ്റെ പേരിൽ നിർമ്മാതാക്കൾ തമ്മിലടി തുടങ്ങി.
കൊറോണ വൈറസ് ബാധ പടരുന്ന ഈ സാഹചര്യത്തെ പശ്ചാത്തലമാക്കി ചിത്രം ഒരുക്കാനായി പേര് രജിസ്റ്റര്‍ ചെയ്യുന്നതിന്റെ പേരിലാണ് ബോളിവുഡ് നിർമ്മാതാക്കൾ തമ്മിൽ അടി വെക്കുന്നതെന്ന് സൂചിപ്പിക്കുന്നു. ബോളിവുഡിലെ പ്രമുഖ ചലച്ചിത്ര നിര്‍മാണ കമ്പനിയായ ഇറോസ് ഇന്റര്‍നാഷണലാണ് ആദ്യം ഈ പ്രമേയത്തിൽ ഒരുക്കുന്ന സിനിമ രജിസ്റ്റർ ചെയ്തിരിക്കുന്നത്.