ഉക്രെയ്ന് നടിയും മോഡലും, ജെയിംസ് ബോണ്ട് സിനിമയിലെ താരവുമായ ഓള്‍ഗ കുറിലെങ്കോയ്ക്ക് കൊറോണ ( കോവിഡ്-19 ) വൈറസ് ബാധ സ്ഥിരീകരിച്ചു. ഈ വാർത്ത താരം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലുടെയാണ് പറയുന്നത്. 40 വയസുകാരിയായ താരം, താൻ കൊവിഡ്-19 പരിശോധനയ്ക്കു ശേഷം വീട്ടില്‍ തന്നെ നിരീക്ഷണത്തിലായിരുന്നുവെന്ന വിവരവും പങ്കുവെച്ചിട്ടുണ്ട്. വീടിനുള്ളില്‍ നിന്ന് ജനലിലുടെയുള്ള ചിത്രവും താരം ഷെയർ ചെയുന്നു.
