ജൂനിയർ പൃഥ്വിയായി സിജു വില്‍സണ്‍,

പ്രേമം, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ് സിജു വില്‍സണ്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി കഴിഞ്ഞു. താരത്തിന്റെ പുതിയ ഗെറ്റപ്പാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

കട്ടത്താടിയൊക്കെയായി മാസ് ലുക്കില്‍ വന്ന യുവതാരത്തെ കണ്ട ആരാധകര്‍ ആദ്യം കരുതിയത് പൃഥ്വിരാജാണെന്നാണ്. താരത്തിന്റെ കട്ടത്താടി ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ആടുജീവിതത്തിനായി പൃഥ്വിരാജ് താടിയും മുടിയുമൊക്കെ നീട്ടി വളര്‍ത്തി ഗെറ്റപ്പ് മാറ്റിയത് പോലെ തന്നെയുണ്ട് സിജുവിനെ ഇപ്പോള്‍ കണ്ടാലെന്നാണ് ആരാധകര്‍ പറയുന്നു. പുത്തന്‍ ഗെറ്റപ്പ് പൊളിച്ചിട്ടുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!