തെന്നിന്ത്യൻ ചലച്ചിത്ര രംഗത്ത് ഏറെ ശ്രദ്ധ നേടിയ താരമാണ് നടി സാമന്ത അക്കിനേനി. അടുത്തിടെ നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി റിലീസ് ആയത് വൻ വിജയമായിരുന്നത്. ഇപ്പോളിതാ തന്റെ മുന്‍ പ്രണയം കയ്പേറിയതായിരുന്നു എന്ന് സാമന്ത പറയുന്നു. ഒരു അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം പറയുന്നത്. അഭിമുഖത്തില്‍ മഹാനടി എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു സാമന്ത മുന്‍ പ്രണയത്തെക്കുറിച്ച് സംസാരിച്ചത്. മഹാനടിയിലെ ജെമിനി ഗണേഷന്റെ കഥാപാത്രവുമായി തന്റെ മുന്‍കാമുകനെ താരതമ്യം ചെയ്യുകയായിരുന്നു താരം.
സാവിത്രി അകപ്പെട്ടതുപോലെയുളള വിഷമഘട്ടം എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. പക്ഷേ ഭാഗ്യം കൊണ്ട് ഇക്കാര്യം ഞാന്‍ ആരംഭത്തിലെ മനസ്സിലാക്കുകയും അതില്‍ നിന്ന് പുറത്തുകടക്കുകയും ചെയ്തു. കാരണം അത് മോശമായാണ് അവസാനിപ്പിക്കുകയെന്ന തോന്നല്‍ എനിക്ക് ഉണ്ടായിരുന്നു. അതിന് ശേഷം നാഗചൈതന്യ എന്റെ ജീവിതത്തിലേക്ക് വന്നു.
അദ്ദേഹം എല്ലാ കൊണ്ടു ഒരു അമൂല്യ രത്നമായിരുന്നു. അഭിമുഖത്തില്‍ സാമന്ത തുറന്നുപറഞ്ഞു. പേര് വെളിപ്പെടുത്തിയില്ലെങ്കിലും തമിഴ് നടന് സിദ്ധാര്‍ത്ഥുമായുളള ബന്ധത്തെക്കുറിച്ചാണ് സാമന്ത പറഞ്ഞതെന്നാണ് വാർത്തകൾ. ഒരു സമയത്ത് ഇരുവരും കടുത്ത പ്രണയത്തിലാണെന്ന് വാർത്തകൾ പരന്നു. പല വേദികളിലും ഇവര്‍ ഒന്നിച്ച് പങ്കെടുത്തതോടെയാണ് പ്രണയത്തിലാണെന്ന് എല്ലാവരും ഉറപ്പിച്ചത്.
എന്നാല്‍ ഇടയ്ക്ക് ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു. തുടര്‍ന്നാണ് നാഗചൈതന്യയുമായുളള സാമന്തയുടെ വിവാഹ നടന്നത്.