ഏത് വൈറസിനെക്കാളും ഏറ്റവും മാരകം മനുഷ്യന്‍ കണ്ടു പിടിച്ച മതം എന്ന വൈറസ്”- വാക്കുകൾ പങ്കുവെച്ചു വിജയ് സേതുപതി

കേരളക്കരയിലടക്കം നിരവധി ആരാധകരുള്ള നടനാണ് വിജയ് സേതുപതി. താരത്തിൻെറ അഭിനയ മികവും പെരുമാറ്റവും എല്ലാം തന്നെ ആരാധകരെ ഒരുപാട് അത്ഭുതപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന മാസ്റ്റർ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വിജയ്‍യും വിജയ് സേതുപതിയും വന്നിരുന്നു. വേദിയിൽ വിജയ് സേതുപതി സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

ഏത് വൈറസിനെക്കാളും ഏറ്റവും മാരകം മനുഷ്യന്‍ കണ്ടു പിടിച്ച മതം എന്ന വൈറസ് ആണെന്ന് താരം പറയുന്നു. മനുഷ്യനും ദൈവത്തിനും ഇടയില്‍ മതം എന്നൊരു അതിര്‍വരമ്ബ് ഇല്ല, ദൈവം ഒരിക്കലും ദൈവത്തെ രക്ഷിക്കണം എന്ന് ആരോടും പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞു നടക്കുന്ന കൂട്ടങ്ങളോട് യോജിക്കരുത് അവരാണ് ലോകത്തിലെ ഏറ്റവും വലിയ അപകടകാരികൾ,

ഭൂമിയില്‍ മനുഷ്യനെ രക്ഷിക്കാന്‍ മുകളിലുള്ള ഒരു ദൈവവും വരില്ല താഴെ ഉള്ള മനുഷ്യന്‍ തന്നെ അവനെ രക്ഷിക്കണം, മാനവികതയാണ് ഏറ്റവും വലിയ ഡിവിനിറ്റി. ആരെങ്കിലും മതപരമായി സംസാരിക്കാന്‍ വരുകയാണെങ്കില്‍ എന്റെ മതത്തിന്റെയോ നിന്റെ മതത്തിന്റെയോ ഗുണങ്ങള്‍ പറയാതെ മാനവികതയാണ് വലുത് മനുഷ്യന്‍ ആണ് ഏറ്റവും വലിയ സ്നേഹം അവനാണ് ഏറ്റവും വലിയ സത്യം, അവനെ സഹോദര്യത്തോടെയും സ്നേഹത്തോടെയും ബഹുമാനത്തോടെയും തുല്യതയോടെയും പെരുമാറാന്‍ പറയുകയാണ് വേണ്ടത്.

പിന്നെ ഈ ഭൂമി മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ജീവിക്കാന്‍ അവകാശപ്പെട്ടതാണ് അവിടെ ഒരു ദൈവത്തിന്റെ പേരിലും അവകാശം ഉന്നയിക്കാന്‍ ആര്‍ക്കും ആവില്ല – വിജയ് സേതുപതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!