എ ആര്‍ മുരുഗദോസ് ചിത്രത്തിൽ ”ഇളയദളപതി”

നിരവധി വിജയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത വ്യക്തിയാണ് എ ആര്‍ മുരുഗദോസ്. ആരാധകരുടെ പ്രിയതാരം വിജയ്‍യെ നായകനാക്കി എ ആര്‍ മുരുഗദോസ് വീണ്ടും ഒരു ചിത്രം സംവിധാനം ചെയുന്നു. ചിത്രത്തിന്റെ പ്രമേയം ഒന്നും വ്യക്തമായിട്ടില്ല. എ ആര്‍ മുരുഗദോസും വിജയ്‍യും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത വന്നത് ഇരുവരുടെയും സിനിമകള്‍ ഇഷ്‍ടപ്പെടുന്ന ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

തുപ്പാക്കി, കത്തി, സര്‍ക്കാര്‍ എന്നിവയാണ് വിജയ്‍യെ നായകനാക്കി എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത ചിത്രങ്ങള്‍. വിജയിക്ക് പുറമെ ആരൊക്കെയാകും ചിത്രത്തില്‍ അഭിനയിക്കുകയെന്ന കാര്യവും പറഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!