ന്യൂയോര്‍ക്ക് : ‘ഗെയിം ഓഫ് ത്രോണ്‍സ്’ എന്ന പരമ്പരയിലൂടെ പ്രശസ്തനായ നടന് ക്രിസ്റ്റോഫര്‍ ഹിവ്ജുവിന് കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു . കൊറോണ വൈറസ് പരിശോധന ഫലം പോസിറ്റീവ് ആണെന്നു താരം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത് .
കൊറോണ സ്ഥിതികരിച്ചതിനെ തുടര്‍ന്ന് കുടുംബത്തോടൊപ്പം നോര്‍വേയിലെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് ഇപ്പോൾ താരം. തങ്ങളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ജലദോഷം പോലുള്ള ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു.