ദുല്‍ഖര്‍ സൽമാൻ നായകനായി വന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’. പുതിയ പോസ്റ്റർ എത്തി. പെരിയസാമി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഋതു വര്‍മയാണ് നായിക. ഇരുവരും ഒരുമിച്ചുള്ള ആദ്യ ചിത്രം കൂടിയാണിത്.
രക്ഷന്, രഞ്ജിനി, പരേഷ് റാവല്‍, രജനി, ജോണി എന്നിവരാണ് മറ്റ് താരങ്ങൾ. മസാല കോഫി ആണ് ചിത്രത്തിൽ സംഗീതം രചിച്ചത്. ആന്റോ ജോസഫ് ആണ് ചിത്രത്തിന്റെ നിർമാണം. ഫെബ്രുവരി 28ന് റിലീസ് ചെയ്ത ഈ ചിത്രത്തിന് മികച്ച അഭിപ്രായം സ്വീകരിച്ച് മുന്നേറുകയാണ്.