മലയാളികളുടെ ഇഷ്ട്ട താരം മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ ഹൊറര്‍ ചിത്രമാണ് ‘ചതുർ മുഖം’. ഈ ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു. നവാഗതരായ രഞ്ജീത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ഒരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് അനില്‍ കുമാര്‍, അഭയ കുമാര്‍ എന്നിവര്‍ ഒരുമിച്ചാണ്.
സണ്ണി വെയ്ന്‍ ആദ്യമായാണ് മഞ്ജു വാര്യരുടെ ഒപ്പം അഭിനയിക്കാന്‍ പോകുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. അലെന്‍സിയറും ചിത്രത്തില്‍ ഒരു നിര്‍ണ്ണായക വേഷം അവതരിപ്പിക്കുന്നുണ്ട്. മഞ്ജുവിന്റെ ആദ്യ ഹൊറർ ചിത്രം കൂടിയാണ് ഇത്.