കൊറോണ വൈറസിനെ തുടർന്ന് തമിഴ് സിനിമകളുടെ ഷൂട്ടിംഗ്‌ നിർത്തിവച്ചു;

കൊറോണ വൈറസ് വ്യാപിക്കുന്ന ഈ സാഹചര്യത്തില്‍ തമിഴ് സിനിമ ചിത്രീകരണം നിര്‍ത്തി വച്ചു. മാര്‍ച്ച് 19 മുതല്‍ അനിശ്ചിത കാലത്തേക്കാണ് ചിത്രീകരണം മാറ്റിവെക്കുന്നത്. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രീ പ്രൊഡക്ഷനും പോസ്റ്റ് പ്രൊഡക്ഷനുമടക്കമുള്ള ജോലികളും നിര്‍ത്തി വയ്ക്കണമെന്നും എഫ്ഇഎഫ്എസ്ഐ പ്രസിഡന്‍റ് ആര്‍ കെ ശെല്‍വമണി അറിയിച്ചു.

തമിഴ് ടെലിവിഷന്‍ സീരിയല്‍ നിര്‍മ്മാതാക്കളോടും ചിത്രീകരണം നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. കേരളത്തിലും കര്‍ണാടകയിലും കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലെ അതിര്‍ത്തി ജില്ലകളിലെ സിനിമാ തിയേറ്ററുകള്‍ അടച്ചുപൂട്ടണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!