‘ബാഗി 3’ ബോളിവുഡ് ചിത്രത്തിലെ മൂന്നാമത്തെ വീഡിയോ സോങ് റിലീസ്

ബോളിവുഡ് താരം ടൈഗര്‍ ഷ്‌റോഫ് നായകനായി വരുന്ന പുതിയ ചിത്രമാണ് ‘ബാഗി 3’. ഈ സിനിമയിലെ പുതിയ വീഡിയോ സോങ് റിലീസ് ചെയ്തു. ബാഗി സീരിസിലെ മൂന്നാം പതിപ്പാണ് ഇത്. രണ്ടാം ഭാഗം സംവിധാനം ചെയ്ത അഹമ്മദ് ഖാന്‍ ആണ് മൂന്നാം ഭാഗവും സംവിധാനം ചെയ്തത്. മൂന്നാം ഭാഗത്തില്‍ നായികയായി എത്തുന്നത് ശ്രദ്ധ കപൂര്‍ ആണ്.

ബാഗിയുടെ ഒന്നാം ഭാഗത്തില്‍ ശ്രദ്ധ ആയിരുന്നു നായികയായി വന്നത്. 2018 ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ബാഗി 2. ആക്ഷന് പ്രാധാന്യം നൽകിയാണ് ചിത്രം നിർമിച്ചത്. ബാഗി 3 മാർച്ച് ആറിന് പ്രദർശനത്തിന് എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!