രവിതേജ അഭിനയിച്ചു വി ഐ ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ്’ ഡിസ്കോ രാജ.’ ചിത്രത്തിന്റെ നിര്‍മാതാവ് രാം തല്ലൂരിയാണ്. കഥയും തിരക്കഥയും വി ഐ ആനന്ദ്. ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു.
നഭ നടേഷ്, പായല്‍ രാജ് പുത് എന്നിവരും രവി തേജയ്ക്കൊപ്പം അഭിനയിക്കുന്നുണ്ട്. ആക്ഷന്‍ മുൻതൂക്കം നൽകിയ ചിത്രമാണിത്. ഇതിലെ സംഗീതം നൽകിയിരിക്കുന്നത് എസ് തമൻ. കാര്‍ത്തിക് ഗട്ടമണി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചിത്രം ജനുവരി 24ന് തിയേറ്ററിൽ എത്തി.