മറാത്തി നടൻ ജയറാം കുൽക്കർണി അന്തരിച്ചു,

മറാത്തി നടൻ ജയറാം കുൽക്കർണി അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ പൂനെയിൽ വെച്ചാണ് മരിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. 88 വയസായിരുന്നു താരത്തിന്. സോളാപൂർ ജില്ലയിലെ ബാർഷി തഹസിൽ ജനിച്ച കുൽക്കർണി, ചാൽ റീ ലക്‌സിയ മുംബൈല, ആഷി ഹായ് ബൻവബൻവി, രംഗത്ത് സംഗത്ത് എന്നിവയുൾപ്പെടെ 150 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.

അദ്ദേഹത്തിന്റെ അവസാന ചിത്രം ഖേൽ ആയുഷ്യാച അടുത്തിടെയാണ് റിലീസ് ആയത്. അഭിനയരംഗത്ത് എത്തുന്നതിനുമുമ്പ്, കുൽക്കർണി പൂനെയിലെ ആകാശവാണിയിൽ സേവനമനുഷ്ഠിച്ചിരുന്നു . അവിടെ സാഹിത്യം, നാടകം, ചലച്ചിത്രം എന്നീ മേഖലകളിൽ പ്രവർത്തിച്ച വ്യക്തിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!