സിജു വില്‍സനെ മുഖ്യ കഥാപാത്രമാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന വരയനിലെ സ്റ്റിൽ റിലീസ് ചെയ്തു. മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിനു ശേഷം സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന് എ.ജി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ലിയോണ ലിഷോയ് ആണ് നായിക.
മണിയന്‍പിള്ള രാജു, വിജയരാഘവന്, ജോയ് മാത്യു, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി,ഏഴുപുന്ന ബിജു,ഡാവിഞ്ചി തുടങ്ങിയവരാണ് മറ്റു പ്രമുഖ കഥാപാത്രങ്ങൾ. ഡാനി കപ്പൂച്ചിന്‍ തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമന് ആണ്. ബി കെ ഹരിനാരായണന് എഴുതിയ വരികള്‍ക്ക് പ്രകാശ് അലക്സ് സംഗീതം.