എ ആര് മുരുഗദോസ്സും രജനികാന്തും ഒന്നിച്ച പുതിയ ചിത്രമാണ് ‘ദര്‍ബാര്‍’ . ജനുവരി 9ന് തിയേറ്ററിൽ എത്തിയ ചിത്രത്തിലെ ലിറിക്കൽ സോങ് റിലീസ് ചെയ്തു. രജനീകാന്ത് 25 വര്‍ഷത്തിനു ശേഷം പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ്.
മുംബൈ പൊലീസ് കമ്മിഷണർ ആദിത്യ അരുണാചലമായാണ് രജനി വരുന്നത്. മുംബൈ സിറ്റിയിലെ ഗുണ്ടകളെ ഒന്നൊന്നായി എൻകൗണ്ടറിൽ കൊന്നൊടുക്കുകയാണ് അരുണാചലം. തന്റെ ഉള്ളിൽ കത്തിക്കിടക്കുന്ന പകയുടെ കനലുകളാണ് അരുണാചലത്തിന്റെ കൊലവെറിക്കു കാരണം. മുംബൈ നഗരത്തിൽനിന്നു ലഹരി-പെൺ വാണിഭ മാഫിയകളെ തുടച്ചുനീക്കാൻ നിയമിതനാകുന്ന ആദിത്യ അരുണാചലത്തിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്.
നയൻതാരയാണ് ചിത്രത്തിൽ നായിക. ‘പേട്ട’ എന്ന ചിത്രത്തിന്റെ വൻ വിജയത്തിനു ശേഷം അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്കുന്ന രജനി ചിത്രം എന്ന ഒരു പ്രത്യേകതയും ‘ദർബാറി’നുണ്ട്. ‘തുപ്പാക്കി’,’ഗജിനി’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ മുരുഗദോസ്’സര്‍ക്കാറി’നു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദര്‍ബാര്‍’. രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘2.0’ന്റെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് ‘ദര്‍ബാറും’ നിർമിച്ചിരിക്കുന്നത്.