ടൈഗര്‍ ഷ്റോഫ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ബാഗി 3’. ബാഗി സീരിസിലെ മൂന്നാം പതിപ്പാണ് ഇത്. രണ്ടാം ഭാഗം സംവിധാനം ചെയ്ത അഹമ്മദ് ഖാന് ആണ് മൂന്നാം ഭാഗവും സംവിധാനം ചെയ്തത്. മൂന്നാം ഭാഗത്തില്‍ നായിക ശ്രദ്ധ കപൂര്‍ ആണ്.
ബാഗിയുടെ ഒന്നാം ഭാഗത്തില്‍ ശ്രദ്ധ ആയിരുന്നു നായിക. 2018 ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ പടങ്ങളില്‍ ഒന്നായിരുന്നു ബാഗി 2. ആക്ഷന്‍ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയത്. മാർച്ച് 6 ന് തീയേറ്ററുകളിൽ എത്തിയ ചിത്രം 135 കോടിക്ക് മുകളിൽ കളക്ഷൻ ആണ് നേടിയത്.