ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും വിഡിയോകളും ഫോട്ടോസും ആരാധകര്‍ ഇരുകയ്യും നീട്ടി വാങ്ങാറുണ്ട്. കോവിഡ് 19 ലോകം മുഴുവന്‍ പടരുന്ന ഈ അവസ്ഥയിൽ മാസ്ക്ക് ധരിച്ചുള്ള ഫോട്ടോ പങ്കുവെക്കുകയാണ് സണ്ണി ലിയോണും കുടുംബവും. ഈയൊരു സാഹചര്യത്തില്‍ തന്റെ മക്കള്‍ വളരുന്നതിലുള്ള നിരാശയും ഒപ്പം പങ്കുവച്ച കുറിപ്പിലൂടെ താരം പറയുന്നു.
”ഒരു പുതിയ യുഗം! എന്റെ കുട്ടികള്‍ ഇങ്ങനെ ജീവിക്കേണ്ടി വരുന്നതില്‍ വളരെ സങ്കടമുണ്ട്, എന്നാല്‍ ഇത് ആവശ്യമാണ്. മാസ്ക് ധരിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുക” എന്ന് സണ്ണി കുറിപ്പിലൂടെ പറയുന്നു.