മലയാളിയാണെങ്കിലും ലക്ഷ്മി മേനോന് ഹിറ്റായത് തമിഴ് സിനിമാലോകത്താണ്. തമിഴിന്റെ ഭാഗ്യ നായിക എന്നാണ് ലക്ഷ്മി മേനോനെ വിളിക്കുന്നത്. തുടക്കകാലത്ത് ലക്ഷ്മി അഭിനയിച്ച എല്ലാ തമിഴ് ചിത്രങ്ങളും നല്ല വിജയമായിരുന്നു. കുറച്ചുകാലമായി ചിത്രങ്ങളിൽ നിന്ന് മാറി നില്‍ക്കുകയായിരുന്നു ലക്ഷ്മി. ഗൗതം കാര്‍ത്തിക് നായകനായി എത്തുന്ന പുതിയ ചിത്രത്തില്‍ ലക്ഷ്മി മേനോന് അഭിനയിക്കാന്‍ പോകുകയാണ്. മുത്തയ്യ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
