കുറഞ്ഞ കാലംകൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായി മാറിയ താരമാണ് ഭാമ. കുറച്ച് നാളുകളായി വെള്ളിത്തിരയിൽ നിന്നും ഒഴിഞ്ഞുനിന്ന താരം വിവാഹത്തിന്റെ തിരക്കിലായിരുന്നു. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോപങ്കുവെച്ചിരിക്കുകയാണ് താരം. ജനുവരി മുപ്പതിനായിരുന്നു ഭാമയുടെ വിവാഹം നടന്നത്. എറണാകുളം സ്വദേശി അരുണ്‍ ആണ് വരന്.
ഇരുവരും തമ്മിലുള്ള സ്നേഹം എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള ഫോട്ടോയാണെന്നാണ് ആരാധകര്‍ പറയുന്നത്. ചിലര്‍ സ്റ്റൈലന്‍ അളിയന് ആണെന്നും ഭാമയുടെ ചിരി എന്നും അതുപോലെ നിലനില്ക്കട്ടെ എന്നുമൊക്കെ കമന്റ് ഇടുന്നുണ്ട്.